അബൂസഈദ്(റ) നിവേദനം: നബി(സ) ഒരിക്കല്‍ തന്റെ അനുചരന്മാരോട് ചോദിച്ചു: ഖുര്‍ആനിന്റെ മൂന്നിലൊരു ഭാഗം വീതം രാത്രി ഓതിക്കൊണ്ട് നമസ്കരിക്കുവാന്‍ നിങ്ങള്‍ക്ക് കഴിവില്ലെന്നോ? ഇതവര്‍ക്ക് വളരെ വിഷമമായി അനുഭവപ്പെട്ടു. അവര്‍ പറഞ്ഞു: പ്രവാചകരേ! ഞങ്ങളിലാര്‍ക്കാണതിന് കഴിയുക? നബി(സ) അരുളി: 'ഖുല്‍ഹുവല്ലാഹുഅഹദ്' എന്ന അധ്യായം ഖുര്‍ആന്റെ മൂന്നിലൊന്നാണ്. (ബുഖാരി. 6. 61. 534)
അബൂസഈദ്(റ) പറയുന്നു: ഒരു മനുഷ്യന്‍ രാത്രി നമസ്കാരത്തില്‍ 'കുല്‍ഹുവല്ലാഹു അഹദ്'' ഓതുന്നത് മറ്റൊരു മനുഷ്യന്‍ കേട്ടു. അതയാള്‍ ആവര്‍ത്തിച്ചോതിക്കൊണ്ടിരിക്കുകയാണ്. പ്രഭാതമായപ്പോള്‍ കേട്ട മനുഷ്യന്‍ നബിയുടെ അടുക്കല്‍ ചെന്ന് ഈ വിവരം ഉണര്‍ത്തി. അയാളുടെ ദൃഷ്ടിയില്‍ ഈ സൂറത്തു വളരെ ചെറുതായിരിന്നു. നബി(സ) അരുളി: എന്റെ ആത്മാവിനെ നിയന്ത്രിക്കുന്ന അല്ലാഹു സത്യം. ഖുര്‍ആനിന്റെ മൂന്നിലൊരു ഭാഗത്തിന് തുല്യമാണ് ഈ അധ്യായം. (ബുഖാരി. 6. 61. 533)
Keywords: Malayalam Hades, മലയാളം ഹദീസ്,ഖുര്‍ആന്‍
0 comments:
Post a Comment